ഇടുക്കി അണക്കെട്ട് തുറക്കല്‍; തീരുമാനം ഇന്ന്
ഇടുക്കി: കനത്ത മഴയിൽ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2398.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ജലനിരപ്പ് പരിശോധിച്ച ശേഷം കെഎസ്ഇബി ഇക്കാര്യത്തില്‍...
ഇന്ധന വിലവർധന, വിലക്കയറ്റം; കോൺഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത 'ജൻ ജാഗ്രൻ അഭിയാൻ' പ്രതിഷേധ സമരത്തിന് ഇന്ന് തുടക്കം. ഇന്ധന വിലവർധനക്കും വിലക്കയറ്റത്തിനും എതിരെയാണ് രണ്ടാഴ്‌ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ സമരം നടത്തുന്നത്.
സമരത്തിൽ പാർട്ടി...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്.
നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട്...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്‌ചാത്തലത്തിൽ ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് (2020) മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ അർഹനായി. ‘ഡെൽഹി’ നോവലിന്റെ ഇംഗ്ളീഷ് പരിഭാഷക്കാണ് പുരസ്‌കാരം. ഫാത്തിമ ഇവി, നന്ദകുമാർ...
കോണ്‍ഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പോലീസ് കേസെടുത്തു
കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കോഴിക്കോട്...
പൊതുസ്‌ഥലത്ത് മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത് ആളുകളുമായി ഇടപഴകിയതിന് നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ...
വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത; മുൻകരുതലുകൾ ഇങ്ങനെ
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്‌ടം. പാറശാല ഗേൾസ് സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് സമീപത്ത് താമസിച്ചിരുന്ന വീട്ടുകാർ രക്ഷപെട്ടത് തലനാരിഴക്കാണ്. വെഞ്ഞാറമ്മൂട്, മേലാറ്റുമുഴിയിലും മണ്ണിടിച്ചിൽ ഉണ്ടായി....







































