പൊതുസ്‌ഥലത്ത് മാസ്‌ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്

By News Desk, Malabar News
Case Against Joju George
Ajwa Travels

കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത് ആളുകളുമായി ഇടപഴകിയതിന് നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ ഷാജഹാൻ ഡിസിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു. ആ ദിവസങ്ങളിൽ ജോജു സ്‌റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില് മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ അറസ്‌റ്റിലായ ഷാജഹാനും കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം നൽകിയത്.

Also Read: വെള്ളക്കെട്ട്, മണ്ണിടിച്ചിൽ സാധ്യത; മുൻകരുതലുകൾ ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE