മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും,...
രോഗബാധ 9,445, പോസിറ്റിവിറ്റി 11.42%, മരണം 93
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,689 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,723 പേരും കോവിഡ് മരണം...
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിന്റെ മൂന്നാം ഷട്ടറും അടച്ചു
ഇടുക്കി: ജലനിരപ്പ് കുറയ്‌ക്കുന്നതിനായി തുറന്ന ഇടുക്കി അണക്കെട്ടിലെ 3 ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ തന്നെ അടച്ചിരുന്നു. നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് മൂന്നാമത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ 19ആം...
മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണം; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ. അതേസമയം ജലനിരപ്പ് 142 അടിയായി നിലനിർത്താമെന്നാണ് മേൽനോട്ട സമിതിയുടെ നിലപാട്. കൂടാതെ തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിപ്പ്...
ദത്തുവിവാദം; അച്ഛനെതിരായ പാർട്ടി നടപടിയിൽ സന്തോഷമെന്ന് അനുപമ
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പിഎസ് ജയചന്ദ്രനെതിരായ പാര്‍ട്ടി നടപടിയില്‍ സന്തോഷമുണ്ടെന്ന് മകൾ അനുപമ. എന്നാൽ ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഒരു വനിതാ നേതാവിനെ ഉള്‍പ്പെടുത്തി സംസ്‌ഥാന തലത്തിലുള്ള അന്വേഷണമാണ് തങ്ങൾ...
തുലാവർഷവും ന്യൂനമർദ്ദവും; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ച് ന്യൂനമർദ്ദമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ...
എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനം; ഗവേഷകയുടെ പരാതി
കോട്ടയം: എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന് ഗവേഷകയുടെ പരാതി. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് ഗവേഷക ദീപ പി മോഹന്റെ പരാതി. തുടർന്ന് ഭീം ആര്‍മി പിന്തുണയോടെ...
ദത്ത് വിവാദം; അനുപമയുടെ അച്ഛന് വിലക്ക്, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രന് എതിരെ സിപിഎം നടപടി. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന തീരുമാനവും എടുത്തു. സിപിഎം അന്വേഷണ...







































