Sun, Aug 9, 2026
34.6 C
Dubai

ബന്ധുനിയമനം; കെടി ജലീലിന് തിരിച്ചടി, ഹരജി പിൻവലിച്ചു

ന്യൂഡെൽഹി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്‌ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്‌ത ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം...

മുൻ ചീഫ് സെക്രട്ടറി സിപി നായർ അന്തരിച്ചു

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായർ അന്തരിച്ചു. 81 വയസായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷൻ അംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തിൽ. സാഹിത്യകാരൻ എൻപി ചെല്ലപ്പൻ നായരുടെ മകനാണ്. ഏതാനും കാലം...

കെപിസിസിക്ക് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദ്ദേശിച്ച് നേതൃത്വം

തിരുവനന്തപുരം: കെപിസിസിക്ക് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദ്ദേശിച്ച് നേതൃത്വം. സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കും. ജയ്‌ഹിന്ദിന്റെ ചുമതലകളിൽ നിന്ന് രമേശ് ചെന്നിത്തല രാജിവച്ച സാഹചര്യത്തിലാണ് നടപടി. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി...

ജയ്ഹിന്ദ് പ്രസിഡണ്ട് സ്‌ഥാനം അടക്കമുള്ള പദവികൾ ഒഴിഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡണ്ട്, രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്‌ഥാനം തുടങ്ങിയ പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് ഈ സ്‌ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ...

‘ലക്ഷ്യം സ്‍ത്രീ സമത്വം’; വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേൽക്കും. സ്‍ത്രീ സമത്വമാണ് ലക്ഷ്യം, മതസമുദായ രാഷ്‌ട്രീയ പരിഗണനക്കപ്പുറം പ്രവർത്തിക്കുമെന്നും സതീദേവി പറഞ്ഞു. ഭയമില്ലാതെ പരാതിക്കാർക്ക് അധികാരികളെ സമീപിക്കാൻ കഴിയണം. കൂടിയ...

‘വ്യാജ പുരാവസ്‌തുക്കൾ ഖത്തറിലും വിൽപ്പന നടത്തി’; മോൻസന്റെ മൊഴി

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിൽ വിദേശ രാജ്യങ്ങളിലെ വിൽപ്പനയെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വ്യാജ പുരാവസ്‌തുക്കൾ ഖത്തറിൽ വിൽപന നടത്തിയെന്ന് മോൻസൺ മാവുങ്കൽ മൊഴി നൽകിയിട്ടുണ്ട്. കസ്‌റ്റഡിയിൽ ഉള്ള മോൻസൺ മാവുങ്കലിനെ...

സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി ഡിസംബറിനുള്ളിൽ പട്ടിക തയ്യാറാക്കും; റവന്യൂമന്ത്രി

തിരുവനന്തപുരം: ഡിസംബറിനകം സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. നൂറ് ദിന കർമ്മ പദ്ധതിയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലക്ഷ്യത്തിലേക്ക്...

പ്ളസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്‌ടോബർ 5 വൈകിട്ട് 4ന്...
- Advertisement -