Sun, Aug 23, 2026
41 C
Dubai

ഒൻപതാം ക്‌ളാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്‌ഥാനക്കയറ്റം നൽകാൻ ഉത്തരവ്

കരിവെള്ളൂർ: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ ക്‌ളാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്‌ഥാനത്തെ 1 മുതൽ 8 വരെ ക്‌ളാസുകളിലെ...

ആരോഗ്യമന്ത്രി ആര്? ഉത്തരം തേടി ഇടതു സർക്കാർ; സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടത് മന്ത്രിസഭയിലെ നിർണായകമായ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുടർന്നും കൈകാര്യം ചെയ്യാനാണ് സാധ്യത. വകുപ്പ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഇന്ന് സിപിഎം...

കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ ആദ്യമായി ബ്ളാക്ക് ഫം​ഗസ് രോഗം റിപ്പോർട്ട് ചെയ്‌തു. 42 വയസുകാരിയായ പൂയപ്പള്ളി സ്വദേശിനിക്കാണ് ഫം​ഗസ് ബാധ സ്‌ഥിരീകരിച്ചത്. ഇവർക്ക് ഒരാഴ്‌ചയോളം കണ്ണിൽ മങ്ങലും അസഹനീയമായ തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊല്ലത്തെ...

ആ അഞ്ഞൂറിൽ ബീഡി തൊഴിലാളി ജനാർദ്ദനനും; സത്യപ്രതിജ്‌ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ടുലക്ഷം രൂപ സംഭാവന ചെയ്‌ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്‌ഞയിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ...

കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാദ്ധ്യമ പ്രവർത്തകയായി വീണ ജോർജ്

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യപ്പെട്ട മണിക്കൂറുകളാണ് കടന്ന് പോയത്. ഏറെ ജനപ്രിയായ കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു. എന്നാൽ...

വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി ലതികാ സുഭാഷ്. മൂന്ന് വനിതകൾ മന്ത്രിമാരാകുന്നുവെന്ന സന്തോഷത്തെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കമാണ് കെകെ ശൈലജയെ നീക്കിയതിലൂടെ ഉണ്ടാവുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു....

നിയുക്‌ത മന്ത്രി വി അബ്‌ദുറഹ്‌മാൻ ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

മലപ്പുറം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിലെ നിയുക്‌ത മന്ത്രിയായ വി അബ്‌ദുറഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വൈകീട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. രക്‌ത സമ്മര്‍ദ്ദം...

പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം...
- Advertisement -