ഒൻപതാം ക്‌ളാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്‌ഥാനക്കയറ്റം നൽകാൻ ഉത്തരവ്

By News Desk, Malabar News
Ajwa Travels

കരിവെള്ളൂർ: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ ക്‌ളാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്‌ഥാനത്തെ 1 മുതൽ 8 വരെ ക്‌ളാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്‌ളാസിലെ കുട്ടികൾക്ക് നിലവിലെ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്‌ളാസിലേക്ക് സ്‌ഥാനക്കയറ്റം നൽകാം.

അധ്യാപകർ മെയ് 25നകം പ്രമോഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശമുണ്ട്. വർക്ക് ഫ്രം ഹോം സാധ്യത ഇതിനായി പ്രയോജനപ്പെടുത്താം. എയ്‌ഡഡ്‌, അംഗീകൃത അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ 2021- 22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെയ് 19ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താവുന്നതാണ്. ലോക്ക്‌ഡൗണിന് ശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

വിദ്യാർഥികളുടെ ടിസി നൽകാൻ ‘സമ്പൂർണ’ വഴിയുള്ള സംവിധാനം തന്നെ പ്രയോജനപ്പെടുത്താം. ടിസിയ്‌ക്കുള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ പ്രവേശനം, ടിസി എന്നിവയ്‌ക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഔദ്യോഗിക സൈറ്റിൽ ഉടൻ തന്നെ പ്രസിദ്ധീകരിക്കും.

Also Read: ‘ഇന്ത്യാക്കാരുടെ ചെലവില്‍ വാക്‌സിന്‍ കയറ്റുമതി ചെയ്‌തിട്ടില്ല’; അദാര്‍ പൂനവാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE