ആരോഗ്യമന്ത്രി ആര്? ഉത്തരം തേടി ഇടതു സർക്കാർ; സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ടാം ഇടത് മന്ത്രിസഭയിലെ നിർണായകമായ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയാകും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുടർന്നും കൈകാര്യം ചെയ്യാനാണ് സാധ്യത. വകുപ്പ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഇന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിമാർ ആരൊക്കെയെന്ന് വ്യക്‌തമായെങ്കിലും വകുപ്പുകളുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. കേരള കോൺഗ്രസ് എം, ജനാധിപത്യ കോൺഗ്രസ് ഐഎൻഎൽ എന്നീ പാർട്ടികൾക്ക് ഏത് വകുപ്പുകളാണ് നൽകേണ്ടത് എന്നും തീരുമാനിക്കേണ്ടതുണ്ട്. സിപിഎം പൊതുമരാമത്ത് വകുപ്പോ ഫിഷറീസോ വിട്ടുകൊടുത്തേക്കും. സിപിഐ വനംവകുപ്പും വിട്ടുകൊടുക്കാൻ സാധ്യതയുണ്ട്.

വകുപ്പുകൾ തീരുമാനിച്ച് നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തരം, ഐടി തുടങ്ങി മുഖ്യമന്ത്രി കൈകാര്യം ചെയ്‌ത്‌ വരുന്ന വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന. ധനവകുപ്പ് പി രാജീവിനോ കെഎൻ ബാലഗോപാലിനോ നൽകും. കെകെ ശൈലജയെ ഒഴിവാക്കിയത് കാരണം രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ആർക്ക് എന്ന ചോദ്യത്തിന് കൂടി കൃത്യമായ ഒരു ഉത്തരം സർക്കാരിന് കണ്ടെത്തേണ്ടതുണ്ട്. സംസ്‌ഥാനത്തെ കോവിഡ് സ്‌ഥിതി ഗുരുതരമാകുന്ന പശ്‌ചാത്തലത്തിൽ ഏറെ ആലോചനകൾക്ക് ശേഷം മാത്രമേ സിപിഎം ആരോഗ്യവകുപ്പ് മന്ത്രിയെ തീരുമാനിക്കൂ.

എംവി ഗോവിന്ദന് വ്യവസായമോ തദ്ദേശ സ്വയംഭരണമോ ലഭിച്ചേക്കും. വിഎൻ വാസവന് എക്‌സൈസ് വകുപ്പ് നൽകാനാണ് സാധ്യത. ആലപ്പുഴയിൽ നിന്നുള്ള സജി ചെറിയാന് കയറും മറ്റേതെങ്കിലും പ്രധാന വകുപ്പും ലഭിച്ചേക്കും. പട്ടികജാതി, ക്ഷേമം എന്നീ വകുപ്പുകൾ കെ രാധാകൃഷ്‌ണന് ലഭിക്കാനാണ് സാധ്യത.

സിപിഐയിൽ മന്ത്രിമാരുടെ വകുപ്പിൽ ഏകദേശ ധാരണയായിട്ടുണ്ട്. ചീഫ് വിപ്പായി പ്രവർത്തന പരിചയമുള്ള പാർട്ടി ഡെപ്യൂട്ടി ലീഡർ കെ രാജൻ റവന്യൂ മന്ത്രിയായേക്കും. പരിസ്‌ഥിതി പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ പി പ്രസാദിനാകും കൃഷിവകുപ്പ് നൽകുക. ജിആർ അനിലിന് ഭക്ഷ്യ- സിവിൽ സപ്‌ളൈസ് മന്ത്രിയാക്കിയേക്കും. വനംവകുപ്പിന് പകരം ലഭിക്കുന്ന വകുപ്പ് ജെ ചിഞ്ചുറാണിക്ക് നൽകും. എൻസിപി, ജെഡിഎസ് കക്ഷികൾക്ക് കഴിഞ്ഞ തവണത്തെ വകുപ്പുകൾ തന്നെയാകും ലഭിക്കുക.

Also Read: കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാദ്ധ്യമ പ്രവർത്തകയായി വീണ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE