Tue, Aug 25, 2026
38 C
Dubai

ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

തിരുവനന്തപുരം: ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും​...

പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഒരു സംഘടനക്കും...

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താൽക്കാലികമായി നിയമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ കൂടുതല്‍ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും താൽക്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്‌ടര്‍മാരെയും പാരമെഡിക്കല്‍ സ്‌റ്റാഫിനെയും താൽക്കാലികമായി...

നേരിട്ട് വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ ഇന്ന് സംസ്‌ഥാനത്തെത്തി. ഗുരുതരമായ...

ശക്‌തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്‌തമായ കാറ്റിനും മോശം...

കോവിഡ്: രോഗം 27,487, പോസിറ്റിവിറ്റി 27.56%, മരണം 65

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 99,748 ആണ്. ഇതിൽ രോഗബാധ 27,487 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 31,209 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 65 പേർക്കാണ്. ഇന്നത്തെ...

തനിക്ക് കിട്ടിയത് വ്യക്‌തിപരമായ വോട്ടുകൾ മാത്രം; നടന്‍ കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കൃഷ്‌ണകുമാര്‍. ഒരു കേന്ദ്ര നേതാവ് പോലും തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ലെന്നും അതിന് വേണ്ടി...

കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ; ലംഘിച്ചാൽ പത്തിരട്ടി പിഴ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസക്കായി വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ജനറൽ വാർഡിൽ ഒരുദിവസം...
- Advertisement -