നേരിട്ട് വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

By Trainee Reporter, Malabar News
Free vaccine for those over 18 from today
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ ഇന്ന് സംസ്‌ഥാനത്തെത്തി. ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ സന്ദർശനം നടത്തുന്ന വാർഡ് തല സന്നദ്ധ പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ, വളണ്ടിയർമാർ തുടങ്ങിയ മുൻഗണന ഗ്രൂപ്പിന് വാക്‌സിൻ ആദ്യം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

സർക്കാർ വാങ്ങിയ മൂന്നരലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ ഇന്നുച്ചയോടെയാണ് നെടുമ്പാശേരിയിൽ എത്തിച്ചത്. പൂണെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുമാണ് കേരളം വാക്‌സിൻ വാങ്ങിയത്. ഓരോ ജില്ലക്കും എത്ര ഡോസ് വാക്‌സിൻ വീതം നൽകണമെന്ന് സംസ്‌ഥാന ആരോഗ്യ വകുപ്പ് തീരുമാനിക്കും. ഇതിനുശേഷം ഓരോ ജില്ലക്കുമുള്ള വാക്‌സിൻ ഇവിടെ നിന്നും വിതരണം ചെയ്യും.

Read also: സംസ്‌ഥാനത്ത് ആരോഗ്യ പ്രവർത്തകരിൽ കോവിഡ് വ്യാപനം ഉയരുന്നു; ഇന്ന് 114 പേർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE