Mon, Aug 31, 2026
40 C
Dubai

സംസ്‌ഥാനത്ത് തുടര്‍ഭരണം വന്നാല്‍ സര്‍വനാശം; ശബരിമല ജനങ്ങള്‍ മറക്കില്ലെന്നും എകെ ആന്റണി

തിരുവനന്തപുരം: ഇടത് തുടര്‍ഭരണം സംസ്‌ഥാനത്ത് വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ സംസ്‌ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകുമെന്നും പിണറായി സര്‍ക്കാര്‍ സര്‍വ നാശം വിതക്കുമെന്നും ആന്റണി പറഞ്ഞു....

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; നടപടി വേണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക്...

ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്ന്‌ സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഈ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും ചർച്ചാവിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ കേരളത്തിൽ എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, ഇരു മുന്നണികളും...

മഷിയുണങ്ങുന്നത് വരെ ബൂത്തിൽ തുടരണം; കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ഇലക്ഷൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതികളിൽ നടപടിയുമായി ഇലക്ഷൻ കമ്മീഷൻ. വോട്ടർ പട്ടികയിലെ ആവർത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനും കർശന നടപടികളാണ് കമ്മീഷൻ സ്വീകരിച്ചിരിക്കുന്നത്. 140...

വിശ്വാസ സംരക്ഷണമാണ് ഇടതുപക്ഷ നിലപാടെന്ന് എംഎ ബേബി

പാലക്കാട്: വ്യക്‌തികളുടെ വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം നേതാവ് എംഎ ബേബി. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വീഴ്‌ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഎസ്‌എസുമായി തർക്കത്തിനില്ല. എൻഎസ്‌എസ്‌ പൊതുവെ സമദൂര...

ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല

കണ്ണൂർ: വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയതായി ചെന്നിത്തല പറയുന്നു. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍...

ഐഫോൺ വിവാദം; വിനോദിനിക്ക് വീണ്ടും കസ്‌റ്റംസ്‌ നോട്ടീസ്

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് മൂന്നാമതും കസ്‌റ്റംസ്‌ നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് തവണ നോട്ടീസയച്ചിട്ടും...
- Advertisement -