Tue, Sep 1, 2026
35 C
Dubai

തിരഞ്ഞെടുപ്പ് കാലം; ചൂട് പിടിച്ച് സംസ്‌ഥാനം; അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കണം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി...

മുൻ കേരള കോൺഗ്രസ് എംപി സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സ്‌കറിയ തോമസ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1970ലും 1980ലും കോട്ടയത്ത് എംപിയായിരുന്നു. 1984ലെ...

ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി

കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ...

ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

തൃശൂർ: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച...

എൻഎസ്എസിന് കാനത്തിന്റെ മറുപടി; അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട എൻഎസ്എസിന് മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ...

പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്‌തി പ്രാപിക്കും; പിജെ ജോസഫ്

തിരുവനന്തപുരം: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്‌തി പ്രാപിക്കുമെന്ന് പിജെ ജോസഫ്. കോവിഡ് ചികിൽസക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ...

നാല് മാസമായി ശമ്പളമില്ല; സമരത്തിന് ഒരുങ്ങി വനംവകുപ്പ് താൽകാലിക വാച്ചർമാർ

തിരുവനന്തപുരം: നാലുമാസമായി ശമ്പളമില്ലാതായതോടെ സമരം സംഘടിപ്പിക്കാനൊരുങ്ങി ദേവികുളം മൂന്നാര്‍ ഡിവിഷനിലെ താൽകാലിക വനംവകുപ്പ് വാച്ചർമാർ. കാടിനെ സംരക്ഷിക്കുന്നതിനൊപ്പം വീട്ടുകാരെയും സംരക്ഷിക്കുന്നതിന് രാപ്പകലില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വിഭാഗമാണ് വനംവകുപ്പിലെ താൽകാലിക വാച്ചർ തസ്‌തികയിൽ ജോലി...

‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം...
- Advertisement -