Thu, Sep 10, 2026
40 C
Dubai

പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാന്‍ തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ്...

വിപ്‌ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്

കാസർഗോഡ്: ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റത്തിന് തുടക്കം. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാഷ്‌ട്രത്തിന് സമർപ്പിക്കും. സ്‌ഥലമേറ്റെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ പൈപ്പ് ലൈൻ...

സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തീയേറ്ററുടമകള്‍ ഇന്ന് യോഗം ചേരും. ഇന്ന് മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്‌ചിതത്വം...

സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ച് കസ്‌റ്റംസ്‌; ഇന്ന് ഹാജരാകണം

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറെ...

പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റിലായ ശേഷം ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ്...

അവകാശം നഷ്‌ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു; ഇടി മുഹമ്മദ് ബഷീര്‍ എംപി

പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്‌ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍...

അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം...

കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ...
- Advertisement -