വ്യാജ ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി ഇപി ജയരാജൻ
കണ്ണൂർ: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്. വ്യാജ ആരോപണങ്ങളിലൂടെ...
മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കും, നാലുവർഷത്തെ ശമ്പളം നൽകും; കെജി എബ്രഹാം
കൊച്ചി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർ മരിച്ച സംഭവം അതീവ വേദനാജനകമെന്ന് എൻബിടിസി ഡയറക്‌ടർ കെജി എബ്രഹാം. സംഭവം ദൗർഭാഗ്യകരമാണ്. തങ്ങളുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം...
ജാതിയധിക്ഷേപം നടത്തിയ കേസ്; കലാമണ്ഡലം സത്യഭാമയ്‌ക്ക് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ ജാതിയധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്‌സി-എസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള...
സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിനെ ചോദ്യം ചെയ്‌ത് ഇഡി- വീണ്ടും വിളിപ്പിക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളിൽ ഒരാളായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ....
തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി
തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16ന്നാണ് ഭൂചലനം ഉണ്ടായത്. പിന്നാലെ...
കുവൈത്ത് തീപിടിത്തം; പരിക്കേറ്റ മലയാളികളെല്ലാം അപകടനില തരണം ചെയ്‌തു
കുവൈത്ത് സിറ്റി/ തിരുവനന്തപുരം: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ള മലയാളികളെല്ലാം അപകടനില തരണം ചെയ്‌തു. ചികിൽസയിലുള്ള 14 മലയാളികളിൽ 13 പേർ നിലവിൽ വാർഡുകളിലാണ്....
കാഫിർ സ്‌ക്രീൻ ഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്
കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്' വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര...
അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസ്
തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്‌തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി...









































