Mon, Sep 14, 2026
35 C
Dubai

ശബരിമല സ്വർണക്കൊള്ള; പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെയും ഭരണസമിതിയെയും പ്രതിചേർത്തു. കേസിലെ നാലാം പ്രതിയായാണ് പ്രശാന്തിനെ ചേർത്തത്. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ...

ഷർട്ട് വലിച്ചുകീറി, വനിതാ കൗൺസിലറെ മർദ്ദിച്ചു; കൗൺസിൽ യോഗത്തിൽ സംഘർഷം

തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പരസ്‌പരം ഏറ്റുമുട്ടി കോൺഗ്രസ്-ബിജെപി കൗൺസിലർമാർ. ഹാജർ രജിസ്‌റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്. വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി കൗൺസിലർ ആർ. സുഗതന് ബിജെപി...

കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു

കണ്ണൂർ: ദേശീയപാത നിർമ്മാണത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഉദ്യോഗസ്‌ഥരെ തടഞ്ഞ കേസിൽ വയൽക്കിളി സംഘത്തിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തളിപ്പറമ്പ് ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 28 പ്രതികളെയും വെറുതെവിട്ടത്. ദേശീയപാത നിർമാണത്തിന് തളിപ്പറമ്പ്...

ത്യശൂരിൽ എംബിബിഎസ്‌ വിദ്യാർഥിനി ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യർഥിനി മരിച്ചു. ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥിനിയായ സ്‌നേഹ പൗലോസാണ് (20) മരിച്ചത്. കോട്ടയം സ്വദേശിനിയാണ്. ആത്‌മഹത്യയുടെ കാരണം വ്യക്‌തമല്ല. ആശുപത്രിക്ക് തൊട്ടടുത്ത...

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നിന്ന് കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സംഭവത്തിൽ കേരള ഹൗസ് പ്രോട്ടോക്കോൾ വിഭാഗത്തിന്...

‘പിഎം ശ്രീയിൽ നിന്ന് പിൻമാറാൻ കേരളത്തിന് സാധിക്കില്ല; കോടികൾ നഷ്‌ടമാകും’

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്‌ഥാനത്തിന്‌ പിൻമാറാൻ സാധിക്കില്ലെന്നും, പിൻമാറാൻ കേന്ദ്ര സർക്കാരിന് മാത്രമേ അവകാശമുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി...

ഉത്തരങ്ങൾക്ക് മാർക്കിട്ടില്ല; പിഎസ്‌സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പബ്ളിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) മൂല്യനിർണയത്തിൽ വൻ ക്രമക്കേട് നടന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് വലിയ പിഴവ് സംഭവിച്ചത്. ചില ചോദ്യങ്ങൾക്ക്...

‘കാണാൻ സുന്ദരൻ, ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രിക്കെതിരെ എംഎം. മണി

തൊടുപുഴ: മുഖ്യമന്ത്രി വിഡി. സതീശനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എംഎം. മണി. സതീശൻ പുറമെ കാണാൻ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നാണ് എംഎം. മണിയുടെ അധിക്ഷേപം. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും...
- Advertisement -