ബിജു മേനോൻ, ജോജു ജോർജ് മികച്ച നടൻമാർ, രേവതി മികച്ച നടി; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: അൻപത്തി രണ്ടാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോർജും പങ്കിട്ടു. മധുരം, നായാട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള...
സംസ്‌ഥാനത്ത് കാലവർഷം തിങ്കളാഴ്‌ചയോടെ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ചയോടെ കാലവർഷം എത്തുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നിലവിൽ ലക്ഷദ്വീപ് മേഖലയിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്‌ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ...
നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ...
ഗ്യാലറിയിലിരുന്നു കളി കാണാന്‍ ആര്‍ക്കും കഴിയും, പരിഹാരം പറയൂ; മനേക ഗാന്ധിക്കെതിരെ എകെ ശശീന്ദ്രൻ
കോഴിക്കോട്: കാട്ടുപന്നികളെ കൊല്ലുന്നതിനെ വിമർശിച്ച ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്‌താവനക്ക് എതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പരിഹാരമാര്‍ഗം എന്താണെന്ന് മനേക ഗാന്ധി നിർദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴുള്ള ഉത്തരവ്...
ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യാ ശ്രമം നടത്തി പാലോട് സ്വദേശി
തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തിയ ആൾ സ്‌റ്റേഷന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചു. പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു(47) ആണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പോലീസുകാർ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; 677 ഗ്രാം സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി. എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഉണക്ക പഴവർഗങ്ങളും, സ്‌റ്റേഷനറി...
എയ്‌ഡഡ് സ്‌കൂൾ നിയമനം പിഎസ്‌സിക്ക് വിടാൻ ആലോചിക്കുന്നില്ല; കോടിയേരി
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂള്‍ നിയമനം പിഎസ്‌സിക്ക് വിടാന്‍ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ചില സംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും കോടിയേരി പറഞ്ഞു.
അധ്യാപക...
വിദ്വേഷ പ്രസംഗം; പിസി ജോർജിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഫോർട്ട് പോലീസ് സ്‌റ്റേഷൻ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പിസി ജോർജിന്...







































