കൂത്താട്ടുകുളത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹ സംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ കൂത്താട്ടുകുളത്തെ...
‘ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാം’; സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ നീക്കം
തിരുവനന്തപുരം: കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. സുകുമാരക്കുറുപ്പ് മരിച്ചുവെന്ന നിഗമനത്തിലേക്കാണ് കേസ് പുതുതായി അന്വേഷിച്ച അന്വേഷണ സംഘം എത്തിയത്.
ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ച്...
സമരം വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും, ചർച്ചയിൽ തീരുമാനം
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടാൻ തീരുമാനമായി. സമരസമിതിയും കമ്പനി ഉടമകളും നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. 2027 മാർച്ച് 31നകം പ്ളാന്റ് മാറ്റി സ്‌ഥാപിക്കാൻ ധാരണയായി....
കണ്ണൂരിൽ കനത്ത മഴ തുടരുന്നു; പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗത തടസം
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്.
രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതുവഴി കടന്നുപോയ...
യുഡിഎഫ് സർക്കാർ നൂറാം ദിനത്തിലേക്ക്; വിജയ പദ്ധതികളായി തൂഫാനും പ്രിയദർശിനിയും
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്.
കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന...
പാലക്കാട് ഡിവിഷൻ വിഭജനം; പുനഃപരിശോധന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...
നിതിൻ രാജിന്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്‌തു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ആയിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആഭ്യന്തര മന്ത്രി...
ഇടിച്ച കാർ നിർത്താതെ പോയി, റോഡിൽ കിടന്നത് 15 മിനിറ്റ്, ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചേർത്തല: കാർ ബൈക്കിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയതോടെ ഇരുവരും 15 മിനിറ്റോളം ചോര വാർന്ന് റോഡിൽ കിടന്നു.
ചേർത്തല തണ്ണീർമുക്കം...








































