Thu, Sep 3, 2026
34 C
Dubai

കോവിഡ് ബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ 10.15നാണ് വാദം കേൾക്കുക. സ്‌പെഷ്യൽ സിറ്റിങ് നടത്തിയാണ്...

കുതിരാനിലെ ലൈറ്റുകൾ തകർത്ത ലോറിയും ഡ്രൈവറും പിടിയിൽ

തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. നിർമാണ കമ്പനി കരാർ ഏറ്റെടുത്ത ടോറസ് ലോറിയാണ് പീച്ചി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ കസ്‌റ്റഡിയിൽ...

മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും

തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്‌തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍,...

പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആശങ്ക വേണ്ട; അവസരമൊരുക്കി എംജി സർവകലാശാല

കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എംജി സർവകലാശാല. രോഗബാധയുടെയോ നിയന്ത്രണങ്ങളുടേയോ ഫലമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷകളും രണ്ടാം സെമസ്‌റ്റര്‍ ബിരുദാനന്തര ബിരുദ...

ഞായറാഴ്‌ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്‌ആർടിസി

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാന സർക്കാർ ഞായറാഴ്‌ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ...

54 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 761

തിരുവനന്തപുരം: സംസ്‌ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിൽ 6 വീതം, കൊല്ലം, കോട്ടയം...

50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി

എറണാകുളം: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾ വിലക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സിപിഎമ്മിന്റെ കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾക്ക് തിരിച്ചടിയായി. കാസർഗോഡ് ജില്ലാ കളക്‌ടറുടെ...
- Advertisement -