കോവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളുടെ നിയന്ത്രണത്തിൽ തീരുമാനമുണ്ടാകും

By Desk Reporter, Malabar News
covid review meeting today
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ 11ന് ഓൺലൈനായാണ് യോഗം.

സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഒമ്പത് വരെയുള ക്‌ളാസുകൾ അടച്ചിരുന്നു. രണ്ടാഴ്‌ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്‌ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്‌ച തുടരാൻ തീരുമാനം ആയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും.

സംസ്‌ഥാനത്തെ കോവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജില്ലാ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടായേക്കും. കോവിഡ് കേസുകൾ കൂടുതലുള്ള എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയേക്കും.

Most Read:  സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കെ-റെയിൽ ഉൾപ്പെടെ ചർച്ചയാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE