Thu, Sep 10, 2026
41 C
Dubai

അവര്‍ പറഞ്ഞ കടലാസില്‍ ഒപ്പിട്ടിരുന്നെങ്കില്‍ നഷ്‌ടപെടാന്‍ പോകുന്നതെല്ലാം ഒഴിവാക്കാമായിരുന്നു; ബിനീഷ്

കൊച്ചി: ജയില്‍ വാസത്തിനും അതിന് പിന്നാലെയുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ക്കും വിശദീകരണവുമായി ബിനീഷ് കോടിയേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ബിനീഷ് പ്രതികരണം രേഖപ്പെടുത്തിയത്. തന്നെ ഇല്ലായ്‌മ ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് നല്ലൊരു ഇരയായിരുന്നു താനെന്നും കുറച്ചുകാലം തന്നെ...

സന്ദീപ് വധക്കേസ്; പ്രതികളെ 13 വരെ കസ്‌റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13ആം തീയതി വരെയാണ് കസ്‌റ്റഡി കാലാവധി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

കോഴിക്കോട് തക്കാളി വില സെഞ്ച്വറിയിൽ; മുരിങ്ങക്കായ കിലോ 300 രൂപ

കോഴിക്കോട്: വിലകുറയ്‌ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്‌ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം....

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്‌ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം...

സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ സർഗവാസനകൾ പ്രോൽസാഹിപ്പിക്കുന്നതിനും ശാസ്‌ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും,...

കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു; 4 പേർ അറസ്‌റ്റിൽ

കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. ലഹരിമരുന്ന് നൽകി യുവതിയെ രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്‌റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത്...

‘അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകം’; പ്രതിപക്ഷ നേതാവ്

പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്‌ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും...

ആദിവാസികളെ സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെ സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. നിയമസഭക്ക് മുന്നിലെ അംബേദ്‌കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗങ്ങൾ സ്വയം പര്യാപ്‌തതയിൽ...
- Advertisement -