അതിഥി തൊഴിലാളിയായ യുവതിക്ക് ‘കനിവിൽ’ സുഖ പ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയായ, ഇടുക്കി രാജാക്കാട് ആനപ്പാറയിൽ താമസിക്കുന്ന ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...
ട്വന്റി-20യുടെ കൈപിടിച്ച് യുഡിഎഫ്; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്‌ടമായി
കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്‌ടമായി. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ട്വന്റി-20യും യുഡിഎഫും ചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. ഒമ്പതിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. വൈസ് പ്രസിഡണ്ടിനെതിരായ...
കെഎസ്ആര്‍ടിസി ഡിപ്പോ നിർമാണ അഴിമതി; ചീഫ് എഞ്ചിനീയർ ആർ ഇന്ദുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോ നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്‌ക്കാമുറി അഡ്‌മിനിസ്ട്രേഷന്‍ ബ്ളോക്കിന്റെയും...
മഴ കുറഞ്ഞു; മുഴുവൻ ജില്ലകളിലേയും ഓറഞ്ച് അലർട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഭീതി കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് മുഴുവൻ ജില്ലകളിൽ നിന്നും പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്...
പുരാവസ്‌തു തട്ടിപ്പ്; മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നവംബർ മൂന്ന് വരെ നീട്ടി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ...
പ്രകൃതി ദുരന്ത സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്‌മകൾ പരിശോധിക്കണമെന്ന് പ്രതിപക്ഷം. തുടർച്ചയായി നാല് വർഷം പ്രകൃതി ദുരന്തങ്ങളിൽ അഞ്ഞൂറിലധികം പേരാണ് മരിച്ചത്. ഇത്രയും പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടും ദുരന്ത സാധ്യതാ മേഖലകളിൽ...
മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...
സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു
തിരുവനന്തപുരം: സ്‌ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽകാർഡുകൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾക്കൊപ്പം ഇവ പരീക്ഷണാർഥം നടപ്പാക്കും. ഇത് ഉപയോഗിക്കാൻ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി...







































