സ്ട്രോക്ക് ബോധവൽക്കരണ ബാനർ; പ്രകാശനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

By Team Member, Malabar News
Health Minister Released The Stroke Awareness Banner
Ajwa Travels

തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും കേരള ന്യൂറോളജിസ്‌റ്റ് അസോസിയേഷനും സംയുക്‌തമായി സഹകരിച്ചു കൊണ്ടാണ് ഇത് തയ്യാറാക്കിയത്.

സമയബന്ധിതമായി ചികിൽസ നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും, സ്‌ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും, അടിയന്തരമായി അവലംബിക്കേണ്ട ചികിൽസാ രീതികളെപ്പറ്റിയും, പ്രതിരോധ മാര്‍ഗങ്ങളെയും പ്രതിപാദിക്കുന്ന ബാനറാണ് പ്രകാശനം ചെയ്‌തത്‌.

പക്ഷാഘാത ചികിൽസയ്‌ക്ക്‌ അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബെക്‌സ്‌മി എന്ന അതിനൂതന ചികിൽസയെ കുറിച്ച് മിഷന്‍ ത്രോംബെക്‌സ്‌മി 2020 എന്ന പേരില്‍ ആഗോളതലത്തില്‍ ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാംപയിന്റെ ഭാഗമായിട്ടുള്ള മിഷന്‍ ത്രോംബെക്‌സ്‌മി എന്ന ധവളപത്രം മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്യുകയും ചെയ്‌തു.

ശ്രീ ചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ന്യൂറോളജി വിഭാഗം മേധാവി ഡോക്‌ടർ പിഎന്‍ ശൈലജ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോക്‌ടർ തോമസ് ഐപ്പ്, കേരള ന്യൂറോളജിസ്‌റ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോക്‌ടർ സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

Read also: കോവിഡ് കാലത്തും ജീവിക്കാൻ അനുയോജ്യം; പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE