ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വിലയിൽ വര്‍ധനവുണ്ടാകുന്നത്.
കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 102.70...
ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം
മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20 ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി...
രാജിക്ക് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും...
കോളേജുകളും തുറക്കുന്നു; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് കോളേജുകൾ തുറക്കുന്നു. ഒക്‌ടോബർ 18 മുതലാണ് തുറക്കുക. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്...
സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു; ഗ്രാമസഭകള്‍ ചേരാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ...
സാമ്പത്തിക സംവരണം; സർവേ രീതിയെ വിമർശിച്ച് എൻഎസ്‌എസ്
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്‌എസ് രംഗത്ത്. മൊബൈൽ ആപ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ...
രോഗബാധ 13,217, പോസിറ്റിവിറ്റി 13.65% മരണം 121
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,835 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,217 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,437 പേരും കോവിഡ് മരണം...
അച്ചടക്കം വേണം; സെമി കേഡര്‍ പാർട്ടിയാവാൻ കേരള കോണ്‍ഗ്രസ് എം
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സെമി കേഡര്‍ സിസ്‌റ്റത്തിലേക്ക് മാറുന്നുവെന്ന് ജോസ് കെ മാണി എംഎല്‍എ. പാര്‍ട്ടിയിലെ അച്ചടക്കം ഉറപ്പാക്കാനാണ് തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. പാര്‍ട്ടിയുടെ മലബാര്‍ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു...








































