സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കില്ല; ഉത്തരവ് റദ്ദാക്കി

By News Bureau, Malabar News
computers-school
Ajwa Travels

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ളാസിന്റെ ആവശ്യങ്ങള്‍ക്കായി സ്‌കൂളുകള്‍ക്ക് നല്‍കിയ കമ്പ്യൂട്ടറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍. കൈറ്റ് നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപകളും തിരിച്ചുവാങ്ങി എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായിരുന്നു സർക്കാർ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്.

സംസ്‌ഥാനത്തെ സ്‌കൂളുകൾക്ക് ഡിജിറ്റല്‍ ക്ളാസുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒന്നര ലക്ഷത്തോളം ഡെസ്‌ക്‌ടോപുകളും ലാപ്‌ടോപുകളുമാണ് കൈറ്റ് വിതരണം ചെയ്‌തത്‌.

എന്നാല്‍ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ക്ളാസുകള്‍ ഓൺലൈനിൽ ആയതോടെ സംസ്‌ഥാനത്ത് വിവിധിയിടങ്ങളിൽ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇല്ലാത്ത സാഹചര്യമുണ്ടായി.
ഇതോടെയാണ് സ്‌കൂളുകൾക്ക് നൽകിയ ഡെസ്‌ക്‌ടോപുകളും ലാപ്‌ടോപുകളും തിരിച്ചെടുത്ത് എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ ഇതിനുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി.

എന്നാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാൻ തീരുമാനമായതോടെ ഇവ തിരിച്ചെടുക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ‘വിദ്യാകിരണം പദ്ധതി’ വഴി പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും ഉപയോഗം കഴിഞ്ഞ ശേഷം ഇവ സ്‌കൂളുകളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും സർക്കാർ വ്യക്‌തമാക്കി.

Most Read: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE