കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട്...
മൗനം പാലിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ...
സ്‌ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്‌എഫ് നേതൃത്വത്തിനെതിരെ പരാതി
മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി.
സ്‌ത്രീവിരുദ്ധ...
കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്
കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ...
തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഓണം അലവൻസും ശമ്പളവും നൽകാൻ സർക്കാർ സഹായം തേടും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാധാരണയായി സർക്കാർ സർവീസിന് തുല്യമായ സേവന- വേതന വ്യവസ്‌ഥകളാണ് ബോർഡും ജീവനക്കാർക്ക് നൽകുന്നത്....
മൂലമറ്റത്തെ ജനറേറ്റർ തകരാർ വിലയിരുത്താൻ കെഎസ്‌ഇബി
ഇടുക്കി: മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയം കെഎസ്‌ഇബി വിലയിരുത്തും. കെഎസ്‌ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6...
പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഇൻഫർമേഷൻ- പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അസിസ്‌റ്റന്റ് ഇൻഫർമേഷൻ തസ്‌തികയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് ആരോപണം. വകുപ്പിലെ തന്നെ മാദ്ധ്യമപ്രവർത്തന പരിചയം ഇല്ലാത്ത ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരെ കയറ്റാനുള്ള നീക്കം നടക്കുന്നുവെന്നാണ്...
തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്‌ഥാനത്തെ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും. ഓണം പ്രമാണിച്ച് മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തനസമയം കൂട്ടിയതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. മദ്യശാലകളുടെ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി...








































