സന്ദീപ് നായരുടെ പരാതി; ഇഡി വിശദീകരണം നൽകും
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ കോടതിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നൽകും. ഈ മാസം 26ന് വിശദീകരണം നൽകാനാണ് ഇഡിയുടെ തീരുമാനം. സന്ദീപ് നായരുടെ പരാതിയിൽ ഇഡിയോട് കോടതി...
പരീക്ഷയും തിരഞ്ഞെടുപ്പും; ആശങ്ക വേണ്ടെന്ന് അധികൃതർ
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ക്രമീകരണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പരീക്ഷകളെ സംബന്ധിച്ച് ആശങ്ക...
സ്കൂളിന് സമീപം പെട്രോൾ പമ്പുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമീപം 50 മീറ്റർ ദൂരപരിധിയിൽ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത് വിലക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. വിദ്യാർഥികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നതിനെ മുൻനിർത്തിയാണ് നടപടി.
പമ്പിന് അനുമതി നൽകുന്നതിന്...
ശബരിമല; കടകംപള്ളിയുടെ പരാമർശത്തിൽ സിപിഎമ്മിന് അതൃപ്തി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം അനവസരത്തിലെ പ്രയോഗമെന്ന് സിപിഎം നേതാക്കൾ. ശബരിമല വിഷയം ആവർത്തിച്ച് ഉന്നയിക്കാൻ ബിജെപിക്കും കോൺഗ്രസിനും അവസരം നൽകുന്നതാണ് സുരേന്ദ്രന്റെ പ്രസ്താവനയെന്നാണ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
ശബരിമല...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമ രൂപം നൽകും.
നാളെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ...
നേമം ഉൾപ്പടെ 10 മണ്ഡലങ്ങളിൽ തർക്കം തുടരുന്നു; ഡെൽഹിയിൽ ഇന്നും ചർച്ച
ന്യൂഡെൽഹി: നേമം ഉൾപ്പടെയുള്ള കോൺഗ്രസിന്റെ തർക്ക മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ ഇന്നും തുടരും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച...
മീനമാസ പൂജകൾ മുതൽ ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം; ഹൈക്കോടതി
തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം 10,000 പേർക്ക് ദർശനാനുമതി നൽകി ഹൈക്കോടതി. മീനമാസ പൂജകൾക്കായി നട തുറക്കുന്നത് മുതലാണ് 10,000 പേർക്ക് ദർശനത്തിന് അനുമതി ലഭിക്കുന്നത്. കൂടാതെ മുൻകൂട്ടി ബുക്കിംഗ് നടത്തിയുള്ള വെർച്വൽ...
പിറവത്ത് കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി; തമ്മിലടിച്ച് പ്രവർത്തകർ
കൊച്ചി: പിറവത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം കയ്യാങ്കളിയിൽ അവസാനിച്ചു. കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ച ജിൽസ് പെരിയപ്പുറം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചർച്ചയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
പിറവം മുൻ നഗരസഭ ചെയർമാനും...







































