നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും

By Trainee Reporter, Malabar News
BJP
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്‌ഥാനാർഥി പട്ടിക ഇന്ന് പൂർത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമ രൂപം നൽകും.

നാളെ സ്‌ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇന്നലെ സംസ്‌ഥാന ബിജെപി നേതാക്കൾ ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, അമിത് ഷാ, ജെപി നഡ്ഡ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്‌ഥാനം സമർപ്പിച്ച പട്ടികയിൽ ചില മാറ്റങ്ങൾ നേതാക്കൾ നിർദേശിച്ചിട്ടുണ്ട്‌. വി മുരളീധരൻ മൽസരിക്കില്ലെന്നാണ് സൂചന. സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും.

Read also: കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE