Fri, Nov 27, 2026
27 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-യുഡിഎഫ് വോട്ട് വ്യത്യാസം 2.6 ലക്ഷം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് നേടിയെങ്കിലും ഇരു മുന്നണികളും തമ്മിൽ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത്...

സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പ്രസ്‌താവിക്കുക. ലോക്കൽ പോലീസും പിന്നീട്...

ശബരിമലയില്‍ ദിവസേന 5000 തീർഥാടകര്‍ക്ക് ദര്‍ശനം; സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ ദിവസേന  5000 തീർഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍  ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനം. ഭക്‌തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്‌ച...

ഫ്ളാറ്റിൽ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം; പ്രതിക്ക് ജാമ്യം

കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ ഫ്ളാറ്റ് ഉടമ ഇംതിയാസ്‌ അഹമ്മദിന് കോടതി ഉപാധികളോടെ എറണാകുളം സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നൽകി. അന്വേഷണവുമായി സഹകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്...

ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് കേരളം; ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി സർക്കാരും പ്രതിപക്ഷവും. ​ഗവർണറുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം ഉയർന്നു വരികയാണ്. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി...

തന്നെ തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജ വാർത്തകൾ; വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്‌മഹത്യയുമായി...

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് നാളെ പ്രത്യേക...

ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ്  പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍  ശ്രമിക്കുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്...
- Advertisement -