തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ് പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു.
എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രി സഭയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഭരണഘടനാ ലംഘനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ താഴത്തെ ഹാളില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമസഭ ചേരുന്നതിനുള്ള സര്‍ക്കാരിന്റെ ആവശ്യം രണ്ടാം വട്ടവും ഗവര്‍ണര്‍ ആരിഫ് ഖാന്‍ തള്ളുകയായിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്‌പീക്കറോട് വിശദീകരണം തേടി. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും സഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
Read also: കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ സമ്മേളനം; ഗവര്‍ണര്‍ അനുമതി നിഷേധിച്ചു