തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പ്രത്യേക നിയമസഭ സമ്മേളനം ചേരാനാകില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. അടിയന്തര സാഹചര്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കൃഷി നിയമ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളാനും ഭേദഗതി നിരാകരിക്കാനുമാണ് നാളെ നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേര്‍ന്നു ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു.
Also Read: കോവിഡ്; സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം