കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ള വെടിക്കെട്ട് പുരയ്‌ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാവശേരി സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട്...
പിഎച്ച്ഡി വിവാദം; ‘തെറ്റ് പറ്റാത്തവരായി ആരുമില്ല’- ചിന്തയെ പിന്തുണച്ച് ഇപി ജയരാജൻ
തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ...
ഭക്ഷ്യവിഷബാധാ സംശയം; വയനാട്ടിൽ 70ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്‌കൂളിലെ 70ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി മുതലാണ്...
സാമൂഹിക സുരക്ഷാ പെൻഷൻ; വരുമാനം കൂടിയവരെ ഒഴിവാക്കും- 5 ലക്ഷം പേർ പുറത്തായേക്കും
തിരുവനന്തപുരം: വരുമാനം കൂടിയവരെ സാമൂഹിക സുരക്ഷാ പെൻഷനിൽ നിന്ന് ഒഴിവാക്കാൻ ധനവകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്‌ടർക്കും നഗരകാര്യ ഡയറക്‌ടർക്കും ധനവകുപ്പ് നിർദ്ദേശം നൽകി. ഒരുലക്ഷം രൂപയിലേറെ കുടുംബ വരുമാനം...
ആരോഗ്യ മേഖലയിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതിയുടെ അയ്യരുകളി- വിമർശിച്ച് സുധാകരൻ
ആലപ്പുഴ: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി സുധാകരൻ. ആരോഗ്യം, ടൂറിസം വകുപ്പുകൾക്ക് നേരെയാണ് സുധാകരന്റെ വിമർശനം. ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ല. ആലപ്പുഴ...
കുന്നംകുളത്ത് അമ്മയും രണ്ടു മക്കളും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
തൃശൂർ: കുന്നംകുളത്ത് അമ്മയെയും രണ്ടു മക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്ത് ചിറമേനങ്ങാട് റോഡിൽ മെഹഫിൽ മൻസിലിൽ ഹാരിസിന്റെ ഭാര്യ ഷഹീന(28), മക്കളായ അജുവ(3), ഒന്നര വയസുള്ള അമൻ എന്നിവരെയാണ് മരിച്ച...
കാട്ടാന ആക്രമണം; സംസ്‌ഥാനത്ത് 5 വർഷത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാട്ടാനയുടെ അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്‌ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ 105 പേരും, വന്യജീവി ആക്രമണത്തിൽ 640 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ടിൽ...
സിപിഎം-സംഘപരിവാർ ബന്ധത്തിൽ ഇടനിലക്കാർ സജീവം; വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മും ഡെൽഹിയിലെ സംഘപരിവാറും തമ്മിൽ ഇടനിലക്കാർ മുഖേന അവിഹിതമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടനിലക്കാർ ആരെന്ന് ഇപ്പോൾ പറയുന്നില്ല. ഗവർണർ-സർക്കാർ സന്ധി അതിന്റെ ഭാഗമായി നടന്ന കാര്യമാണ്....







































