Wed, May 13, 2026
29 C
Dubai

ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ; സർക്കാരിനെതിരെ അധ്യാപകർ കോടതിയിൽ

കോഴിക്കോട്: പൊതുവിദ്യായങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുക അപര്യാപ്‌തമാണെന്നും, ഇതുമൂലം മിക്ക സ്‌കൂളുകളിലും പദ്ധതി താളം തെറ്റിയ...

ഡോക്യുമെന്ററി പ്രദർശനം; തലസ്‌ഥാനത്ത് പ്രതിഷേധം- ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിനിടെ തലസ്‌ഥാനത്ത് വീണ്ടും പ്രതിഷേധം. നെടുമങ്ങാട് കച്ചേരി നടയിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകരെ...

ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ആർഎസ്എസ് ഭരണഘടനയുടെ അടിവേരറുക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുന്നതിനായി ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആർഎസ്എസ് ചെയ്‌തു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണാധികാരത്തിന്റെ പേരിൽ ഭരണഘടനയെ...

മസാലദോശയിൽ തേരട്ട; പറവൂരിൽ ഹോട്ടൽ അടപ്പിച്ചു

കൊച്ചി: സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ ശക്‌തമാക്കിയിട്ടും ഹോട്ടലുകളുടെ അനാസ്‌ഥകൾ തുടരുന്നു. എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് മസാലദോശയിൽ തേരട്ടയെ കിട്ടിയെന്നാണ് പരാതി. പറവൂർ നഗരത്തിൽ പ്രവർത്തിക്കുന്ന വസന്ത വിഹാർ ഹോട്ടലിൽ നിന്ന്...

നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. പുലർച്ചെ രണ്ടു മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ...

സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യശാലകൾക്കും റേഷൻ കടകൾക്കും നാളെ അവധി. റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് അവധി. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്ക് എല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബാറുകൾ തുറന്ന് പ്രവർത്തിക്കും. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു...

കോടതി വിധിയേക്കാൾ ചിലർക്ക് പ്രാധാന്യം ബിബിസി ഡോക്യുമെന്ററി; വിമർശിച്ച് ഗവർണർ

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുജറാത്ത് കലാപം സംബന്ധിച്ച് സുപ്രീം കോടതി നേരത്തെ വിധി പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ പ്രാധാന്യമാണ് ചിലർ ബിബിസി ഡോക്യുമെന്ററിക്ക് നൽകുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു....

ബിബിസി ഡോക്യുമെന്ററി; പ്രദർശനം തടഞ്ഞ ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. പൂജപ്പുരയിലെ പ്രതിഷേധത്തിൽ 50...
- Advertisement -