നിയമസഭയിലെ സംഘർഷം; ആറ് പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്

റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിഖ്, അൻവർ സാദത്ത്, എകെഎം അഷ്റഫ് , മാത്യു കുഴൽനാടൻ എന്നിവർക്കാണ് നിയമസഭാ സെക്രട്ടറി നോട്ടീസ് നൽകിയത്.

By Trainee Reporter, Malabar News
kerala assembly conflict
Ajwa Travels

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിഖ്, അൻവർ സാദത്ത്, എകെഎം അഷ്റഫ് , മാത്യു കുഴൽനാടൻ എന്നിവർക്കാണ് നിയമസഭാ സെക്രട്ടറി നോട്ടീസ് നൽകിയത്. വികെ പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നോട്ടീസ്.

വിഷയത്തിലുള്ള പ്രതികരണം പ്രിവിലേജ്, എത്തിക്‌സ് എന്നിവ സംബന്ധിച്ച സമിതി മുമ്പാകെ നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര പ്രമേയത്തിന് തുടർച്ചയായി അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫീസിന് മുന്നിൽ നടത്തിയ സമരം കെയേറ്റത്തിൽ എത്തിയിരുന്നു. ഉപരോധ സമരം നേരിടാനുള്ള വനിതാ വാച്ച് ആൻഡ് വാർഡിന്റെയും ഭരണപക്ഷ അംഗങ്ങളുടെയും ശ്രമമാണ് അസാധാരണ സംഘർഷത്തിലേക്ക് നയിച്ചത്.

കെകെ രമയുടെ കൈയ്‌ക്ക് പൊട്ടലുണ്ടായി. വാച്ച് ആൻഡ് വാർഡിന്റെ കയ്യേറ്റത്തിൽ പരിക്കേറ്റ സനീഷ് കുമാർ ജോസഫും ചികിൽസ തേടി. വാച്ച് ആൻഡ് വാർഡിന് പുറമെ എച്ച് സലാം, സച്ചിൻദേവ്, എം വിജിൻ, കെ ആൻസലൻ എന്നീ ഭരണപക്ഷ എംഎൽഎമാരും മർദ്ദിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ എംഎൽഎമാരും സ്‌റ്റാഫും മർദ്ദിച്ചതായി വാച്ച് ആൻഡ് വാർഡും ആരോപിച്ചിരുന്നു.

Most Read: പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE