സംസ്‌ഥാന ബജറ്റ് ഇന്ന്; സർവത്ര പ്രതിസന്ധി, എല്ലാം ശരിയാക്കുമോ സർക്കാർ?

ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

By Trainee Reporter, Malabar News
kerala budget
Ajwa Travels

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യം നിലനിൽക്കെ, ധനപ്രതിസന്ധി മറികടക്കാനും പരമാവധി വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തും.

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. കെഎൻ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റ് അവതരണവും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്തുവഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

സർക്കാർ ജീവനക്കാർക്കും ക്ഷേമപെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങൾക്ക് നൽകാനുള്ള കുടിശിഖയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ക്ഷേമപെൻഷൻ വർധിപ്പിക്കാൻ ഇടയില്ലെങ്കിലും അഞ്ചുമാസത്തെ കുടിശിഖയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, റബറിന്റെ താങ്ങുവിലയിൽ 20 രൂപയെങ്കിലും വർധനവ് ഉണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന് ബജറ്റിൽ നടപടികൾ ഉണ്ടാകും. മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂട്ടാനിടയില്ല. നികുതികളും സെസ്സും അടക്കം വരുമാന വർധനക്ക് സർക്കാരിന് മുന്നിൽ മാർഗങ്ങൾ കുറവാണെന്ന് സമ്മതിക്കുന്ന ധനമന്ത്രി, സാധാരണക്കാരന് അധിക ബാധ്യത ഉണ്ടാക്കുന്ന നിർദ്ദേശങ്ങൾ അധികമുണ്ടാകില്ലെന്ന സൂചന നൽകിയിട്ടുണ്ട്.

Most Read| ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE