ഇന്ത്യയിലും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ? വെല്ലുവിളിച്ച് ഹിൻഡൻബർഗ്
ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങൾ വെല്ലുവിളിയുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ടു ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്ന് മാധബി പരസ്യമായി സ്‌ഥിരീകരിച്ചെന്നാണ്...
വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ ഭൂമി പരിശോധിക്കാൻ വിദഗ്‌ധ സമിതി
പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.
ജനങ്ങളെ പുനരധിവസിപ്പിക്കാനും ടൗൺഷിപ്പ് നിർമിക്കാനും കണ്ടെത്തിയ ഭൂമിയുടെ...
വിലങ്ങാട് ഉരുൾപൊട്ടൽ; വിദഗ്‌ധ സംഘം ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേഷനിസ്‌റ്റ്, ഹസാർഡ് അനലിസ്‌റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും സംഘം...
വയനാട്ടിൽ തിരച്ചിൽ ഇന്നും തുടരും; രേഖകൾ നഷ്‌ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ്
കൽപ്പറ്റ: വയനാട് ദുരന്തമേഖലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എന്നാൽ, ചാലിയാർ പുഴയിൽ ഇന്ന് ജനകീയ തിരച്ചിൽ ഉണ്ടാകില്ല. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാകുമെന്ന് മന്ത്രി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...
2024 പാരിസ് ഒളിമ്പിക്‌സിന് പര്യവസാനം; അടുത്ത വേദി യുഎസ് നഗരം
പാരിസ്: 2024 പാരിസ് ഒളിമ്പിക്‌സിന് ശുഭകരമായ പര്യവസാനം. പാരിസിലെ സ്‌റ്റാഡ് ദ് ഫ്രാൻസ് സ്‌റ്റേഡിയത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികൾക്ക് ഒടുവിലാണ് ഒളിമ്പിക്‌സ് പര്യവസാനം. 2028ലെ ഒളിമ്പിക്‌സിന് യുഎസ് നഗരം വേദിയാകും.
സമാപന...
വിലങ്ങാട് ഉരുൾപൊട്ടൽ; നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ 20 വരെ സമയം
കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഈ മാസം 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്നിരിക്കെയാണ് നഷ്‌ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് ഉന്നതതല യോഗം...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: ഈ മാസം 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും...








































