Sun, Aug 16, 2026
35 C
Dubai

പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്

കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ...

അയോധ്യ പ്രതിഷ്‌ഠാ ദിനം; മറുനീക്കവുമായി പ്രതിപക്ഷം- നേതാക്കൾ മറ്റു ക്ഷേത്രങ്ങളിലേക്ക്

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ മറുനീക്കവുമായി പ്രതിപക്ഷം. തിങ്കളാഴ്‌ച രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ അയോധ്യയിലേക്ക് പോകാതെ മറ്റു ക്ഷേത്രങ്ങളിലെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ നേതാക്കൾ. രാഹുൽ...

ഷവർമക്ക് മാത്രമല്ല, ഊണിനും സ്‌നാക്ക്‌സിനും ലേബൽ പതിക്കണം; കർശന നിർദ്ദേശം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ നിർബന്ധമായും പാഴ്‌സൽ ഭക്ഷണ കവറിന് പുറത്ത് പതിപ്പിക്കണമെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കർശന നിർദ്ദേശം. ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ...

ഒടുവിൽ പുറത്തേക്ക്; പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ഒടുവിൽ ആശ്വാസം. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നാല് കേസുകളിലും രാഹുലിന് കോടതി ജാമ്യം ലഭിച്ചു. ഇതോടെ എട്ടു ദിവസത്തെ ജയിൽവാസത്തിന് ശേഷം...

മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...

വരൻ എത്തിയത് ഒട്ടകപ്പുറത്ത്, കണ്ണൂരിൽ ഗതാഗതക്കുരുക്ക്; കേസെടുത്തു

കണ്ണൂർ: വിവാഹ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരിൽ വരനെതിരെ കേസെടുത്ത് പോലീസ്. വരൻ വാരം ചതുരക്കിണർ സ്വദേശി റിസ്‌വാനും ഒപ്പമുണ്ടായിരുന്ന 25 ഓളം പേർക്കും എതിരേയാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. ഒട്ടകപ്പുറത്ത് എത്തിയ വരനും...

‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്

ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് ഒഴിയണമെന്നാണ് നിർദ്ദേശം. സർക്കാർ വസ്‌തുക്കൾ...

പീഡനക്കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി പിജി മനു സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനു മുൻ‌കൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ്...
- Advertisement -