ഇന്ത്യയിലുള്ള പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ സുരക്ഷാ കൗൺസിൽ
ന്യൂഡെൽഹി: ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇസ്രയേൽ നാഷണൽ സുരക്ഷാ കൗൺസിൽ. ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതിന്റെ പശ്‌ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം. എംബസിക്ക് സമീപം നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായും...
റോഡരികിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു; വയോധികൻ പിടിയിൽ
പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്....
7.86 ലക്ഷം കൂടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് ചിലവായത് 26.86 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണസദ്യക്കായി 7.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധിക ഫണ്ട് അനുവദിച്ചത്. അധിക തുക...
പോത്തൻകോട് നവജാതശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മ പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; നടയടക്കും- മകരവിളക്കിന് വിപുലമായ ഒരുക്കങ്ങൾ
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30നും 11.30നും ഇടയിലാകും മണ്ഡലപൂജ നടക്കുക. പുലർച്ചെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡലപൂജക്ക് ശേഷം രാത്രി 11 മണിയോടെ ശബരിമല നട അടക്കും....
‘ഈ അവസ്‌ഥയിലേക്ക് എത്തിച്ച സർവശക്‌തന് നന്ദി’; അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്
ന്യൂഡെൽഹി: ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി സഞ്‌ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധം കടുക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്‌മശ്രീ തിരികെ നൽകിയ ബജ്‌രംഗ് പുനിയ എന്നിവർക്ക് പിന്നാലെ കടുത്ത...
കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ അച്ഛനും മകനും പരിക്ക്. പോർങ്ങോട്ടൂർ ദേവസ്വം ക്ളർക്ക് രാധാകൃഷ്‌ണൻ ഉണ്ണികുളം(54), മകൻ അരുൺ ശങ്കർ ആർകെ (27) എന്നിവർക്കാണ് പരിക്കേറ്റത്. പൊയിലങ്ങാടിയിൽ ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
ശബരിമല തിരക്ക്; മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കും
പത്തനംതിട്ട: വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശബരിമലയിൽ മകരവിളക്കിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു....







































