Wed, Aug 19, 2026
38 C
Dubai

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഒക്‌ടോബറിൽ 33.09 ലക്ഷം പിഴ ഈടാക്കി

തിരുവനന്തപുരം: ഒക്‌ടോബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 33.09 ലക്ഷം രൂപ പിഴ ഈടാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 564 സ്‌ഥാപനങ്ങളിൽ നിന്നാണ് പിഴ...

ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ; അപ്പീൽ നൽകി ഇന്ത്യ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. എന്നാൽ, കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ വക്‌താവ്‌ അരിന്ദം ബാഗ്‌ചി പറഞ്ഞു....

സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൂമ്പാറ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്....

മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്‌ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ...

ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം

ന്യൂഡെൽഹി: ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. കേസിൽ വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്നും ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വിചാരണ നീണ്ടുപോകുന്നത്...

‘മാലിന്യം വലിച്ചെറിയുന്ന പോലെ മൃതദേഹം മറവ് ചെയ്‌തു’; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലത്തിന് വധശിക്ഷ നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ. പ്രതി കൃത്യം നടപ്പിലാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നാണ്...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗനെ പുറത്താക്കി സിപിഐ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുൻ പ്രസിഡണ്ടും സിപിഐ നേതാവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി...

ഹൃദയ ഭാഗത്തേക്ക് കടന്ന് ഇസ്രയേൽ സേന; വടക്കൻ ഗാസയിൽ കൂട്ട പലായനം

ജറുസലേം: വടക്കൻ ഗാസയിൽ നിന്ന് കൂട്ട പലായനം തുടർന്ന് ആയിരക്കണക്കിന് പലസ്‌തീനികൾ. ഹമാസ് തുരങ്കങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, ഇസ്രയേൽ ജനവാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം ശക്‌തമാക്കിയതിന്റെ ഭാഗമായാണ് പലസ്‌തീനികളുടെ കൂട്ട പലായനം. ഹമാസ്...
- Advertisement -