ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണു; ആക്രമണമല്ലെന്ന് അമേരിക്ക
ടെഹ്റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നു വീണു. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്‌ഥിരീകരിച്ചു. എന്നാൽ, വെടിവയ്‌പ്പിൽ...
‘ഹോർമുസ് നിയന്ത്രണം തുടരും, രക്‌തത്തിന് പ്രതികാരം ചെയ്യാൻ മറക്കില്ല’
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ഞങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട രക്‌തസാക്ഷികളായവരുടെ രക്‌തത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ മറക്കില്ലെന്നും മൊജ്‌തബ ഖമനയി പറഞ്ഞു.
ഇറാന്റെ...
ഇടുക്കിയിൽ റോഷി അഗസ്‌റ്റിൻ തന്നെ; പ്രഖ്യാപനം നടത്തി ജോസ് കെ മാണി
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടതു മുന്നണി സ്‌ഥാനാർഥിയായി റോഷി അഗസ്‌റ്റിൻ തന്നെ മൽസരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽഡിഎഫിലെ ആദ്യ...
ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....
ഇറാഖിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇറാഖിലെ ബസറയ്‌ക്ക് സമീപം എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി....
‘ജെൻ സീ’കളുടെ പ്രിയ പാനീയം; ബബിൾ ടീ കുടിക്കുന്നവർ ശ്രദ്ധിക്കുക!
ജെൻ സീ കുട്ടികൾക്കിടയിൽ ഏറെ പ്രചാരം നേടിയ ഒരു പാനീയമാണ് ബബിൾ ടീ അഥവാ ബോബോ ടീ. 1980ൽ തായ്‌വാനിൽ ഉൽഭവിച്ച ഈ പാനീയം പാൽ, ചായ, മധുരം, ചൗവ്വരി എന്നിവയുടെ മിശ്രിതം ആണ്....
സിപിഎം വിട്ട് ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കും
ആലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ജി. സുധാകരൻ സിപിഎം വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മൽസരിക്കുമെന്നും അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
കൊണ്ടോട്ടിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം
കൊണ്ടോട്ടി: കോഴിക്കോട്- മലപ്പുറം റോഡിൽ മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു അപകടം.
കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന...







































