നിയമനത്തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്...
മുനമ്പത്ത് വള്ളം മറിഞ്ഞു അപകടം; നാല് പേർക്കായുള്ള തിരച്ചിൽ തുടരുന്നു
കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഏഴ് പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കോസ്‌റ്റ്ഗാർഡിന്റേയും മറൈൻ...
ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകിട്ട്; രാവിലെ എകെജി സെന്ററിൽ പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചുമണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെന്ററിൽ...
നിപ; സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കി
കോഴിക്കോട്: ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതിന് ശേഷം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. സെപ്‌റ്റംബർ 11നാണ് സാമ്പിളുകൾ അയച്ചത്. 12ന് നിപ സ്‌ഥിരീകരിക്കുകയും ചെയ്‌തു. ഏറ്റവുമൊടുവിൽ...
ഡെൽഹി മദ്യനയക്കേസ്; സിസോദിയക്കെതിരെ തെളിവ് എവിടെ? ചോദ്യമുന്നയിച്ചു സുപ്രീം കോടതി
ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്ക് എതിരേയുള്ള തെളിവ് ചോദിച്ചു സുപ്രീം കോടതി. സിസോദിയയുടെ ജാമ്യഹരജി പരിഗണിക്കവേയാണ് അന്വേഷണ ഏജൻസികളോട് സുപ്രീം കോടതി...
മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. തൊഴിലാളികളുടെ താൽപര്യത്തിന് വേണ്ടി...
കോഴിക്കോട് റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം
കോഴിക്കോട്: നടുവത്തട്ടുള്ള റിലയൻസ് ട്രെൻഡ്‌സ് ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള സേനയുടെ മൂന്ന് യൂണിറ്റും...
മാസപ്പടി വിവാദം; ‘അന്വേഷണം വേണം’- വിജിലൻസിന് പരാതി നൽകി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിനെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള...







































