Sun, Aug 23, 2026
37 C
Dubai

തോഷഖാന അഴിമതിക്കേസ്; പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്‌റ്റിൽ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാന് കോടതിയിൽ വൻ തിരിച്ചടി. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ...

പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണം; ശുപാർശ

തിരുവനന്തപുരം: പത്‌മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപ്പിക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത്...

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ

ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ. കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണിന്ന്. മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന്...

അനുഷ ലക്ഷ്യമിട്ടത് ‘എയർ എംബോളിസം’; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: പരുമല നഴ്‌സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കാനായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംബോളിസം...

മിത്ത് വിവാദം; സ്‌പീക്കർക്കെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് യോഗം തിങ്കളാഴ്‌ച

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്‌പീക്കർക്കെതിരെ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യാൻ തിങ്കളാഴ്‌ച യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേരും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്‌പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിലെ ചർച്ചകൾ. സ്‌പീക്കർക്ക്...

ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിൽ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചന്ദ്രയാൻ- 3 ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നിൽ രണ്ടു ദൂരം...

പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി

കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത; ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്‌സഭാ സെക്രട്ടറിയേറ്റിന് വീണ്ടും കത്ത് നൽകും. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കിട്ടിയ സാഹചര്യത്തിലാണ് ഇന്ന്...
- Advertisement -