ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത് തൃണമൂൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്ത് സമിതി സീറ്റുകളിലും...
രാഷ്‌ട്രീയ പ്രവേശനം? ആരാധക സംഘടനയുമായി വിജയ്‌യുടെ കൂടിക്കാഴ്‌ച ഇന്ന്
ചെന്നൈ: രാഷ്‌ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായതിന് പിന്നാലെ, തമിഴ് സൂപ്പർ താരം വിജയ് ഇന്ന് ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പനയൂരിലെ...
കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു; ഒരാൾ മരിച്ചു- 24 പേർക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട...
വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിച്ചേക്കും; വിവിധ സ്‌കൂളുകൾക്ക് ഇന്നും അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ അഞ്ചു...
ഏക സിവിൽ കോഡ്; 29ന് ബഹുസ്വരതാ സംഗമം നടത്താൻ യുഡിഎഫ്
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ്. ഈ മാസം 29ന് യുഡിഎഫിന്റെ നേതൃത്വത്തിൽ തലസ്‌ഥാനത്ത് ബഹുസ്വരതാ സംഗമം നടത്തും. സംസ്‌ഥാന സർക്കാരിന്റെ വീഴ്‌ചകൾ തുറന്നു കാട്ടിയും...
സംസ്‌ഥാനത്ത് വയോജന സെൻസസ്; ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വയോജന സെൻസസ് നടത്തി ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. 2015ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും വയോജന...
ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന് സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ്...
മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; സംഘം മടങ്ങി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മുതലപ്പൊഴിയിൽ ഇന്ന് പുലർച്ചെ മൽസ്യബന്ധന വള്ളം മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ച സ്‌ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആന്റണി രാജു എന്നിവർക്കെതിരെയാണ്...








































