Wed, Aug 26, 2026
36 C
Dubai

തിരികെ ലഭിക്കുമോ എംപി സ്‌ഥാനം? രാഹുലിന്റെ അപ്പീലിൽ വിധി ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന്...

ഏക സിവിൽ കോഡ്; ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി- മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടിയാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്‌തമായ നിലപാടും നയവുമില്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ...

കനത്ത മഴ തുടരുന്നു; കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ...

എൻസിപി അധ്യക്ഷൻ ശരത് പവാർ തന്നെ; അജിത് പവാറടക്കമുള്ള നേതാക്കളെ പുറത്താക്കി

മുംബൈ: ഒമ്പത് എംഎൽഎമാർക്കൊപ്പം മറുകണ്ടം ചാടിയ അജിത് പവാറടക്കം മുതിർന്ന നേതാക്കളെ പുറത്താക്കി എൻസിപി. അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നീ മുതിർന്ന നേതാക്കളെയും ഒമ്പത് എംഎൽഎമാരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശരത്...

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി; തേനി എംപിയെ അയോഗ്യനാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി. തേനി എംപി പി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാ ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്‌ഥാനവും നഷ്‌ടപ്പെട്ടു. അണ്ണാ...

‘കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നു’; അരിക്കൊമ്പൻ ഹരജിക്കാരന് 25,000 രൂപ പിഴ

ന്യൂഡെൽഹി: അരിക്കൊമ്പനെ ഇനി മയക്കുവെടി വെക്കുന്നത് തടയണമെന്നുള്ള ഹരജിയിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നുവെന്ന് വിമർശിച്ചു ഹരജിക്കാരന് 25,000 രൂപ പിഴ ചുമത്തി. അരിക്കൊമ്പനെ കുറിച്ച് ഒന്നും...

നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കോടതി ഉപാധികളോടെയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. തിരുവനന്തപുരം...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ; ജാഗ്രതാ നിർദ്ദേശം- സർക്കാർ സജ്‌ജമെന്ന് മന്ത്രി കെ രാജൻ

തൃശൂർ: സംസ്‌ഥാനത്ത്‌ രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യത ഉണ്ടെന്നും, ആളുകൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ. നാളെ വൈകിട്ടോടെ ദുർബലമാകുന്നു മഴ...
- Advertisement -