മഴ ശക്‌തം; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാർഷിക മേഖലയെ ആശങ്കയിൽ

കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് കാലവും താളവും തെറ്റിയ മഴയുടെ ദിവസങ്ങൾ. കൃഷിക്കാരുടെ ജീവിതത്തിലേക്ക് കൂനിൻമേൽ കുരുവയാണ് കാലംതെറ്റിയ അമിതമഴ കടന്നുവന്നിട്ടുള്ളത്. പലരുടെയും കൃഷികൾ ചീഞ്ഞുതുടങ്ങി.

By Trainee Reporter, Malabar News
heavy rains kerala
Representational image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായതോടെ കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദങ്ങൾ 24 മണിക്കൂറിനുള്ളിൽ ശക്‌തികൂടിയ ന്യൂനമർദമായി മാറിയേക്കും. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് കേരളത്തിൽ ഇടിമിന്നലും മഴയും കൂട്ടാനാണ് സാധ്യത.

അതേസമയം, രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ കാർഷിക മേഖലയെ ആശങ്കയിലാക്കി. കാലാവസ്‌ഥാ വ്യതിയാനം കണക്കുകൾ തെറ്റിക്കുകയാണ്. കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ പോലും മാറുന്ന അവസ്‌ഥയിലാണ്‌ കാര്യങ്ങൾ. നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്‌തമാകേണ്ട സമയത്തു മഴ ഇല്ലാത്ത അവസ്‌ഥ.

മരച്ചീനികൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. പുതിയതു നട്ടു കൃഷി പുനരാരംഭിക്കാൻ പലരും നിർബന്ധിതരായി. മരച്ചീനി കൃഷിക്കു ഭീഷണിയായി ഇത്തവണയും ചീയൽ രോഗം. കോളർ റോട്ട്, കുമിൾ രോഗം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന രോഗം തുടർച്ചയായി എത്താൻ തുടങ്ങിയതോടെ പല കർഷകരും മരച്ചീനി കൃഷി നിർത്തി പച്ചക്കറികൾ ഉൾപ്പെടെ മറ്റു കൃഷികളിലേക്കു മാറി.

പക്ഷെ അവിടെയും പ്രശ്‌നം സൃഷ്‌ടിച്ചാണ് ഓണത്തിനു ശേഷമുള്ള താളംതെറ്റിയ മഴയുടെ പോക്ക്. അച്ചിങ്ങപ്പയർ, പാവൽ, കോവൽ കൃഷികൾക്കു തുടക്കം കുറിക്കുന്ന സെപ്റ്റംബർ മാസത്തിലാണ് കനത്ത മഴ കൃഷിക്കു ഭീഷണിയായി തുടരുന്നത്. ഇതിനൊപ്പമാണ് കീടനാശിനി, വളം എന്നിവയുടെ വില ക്രമാതീതമായി ഉയർന്നതും കൂലിച്ചെലവ് വർധിക്കുന്നതും.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്ന് അധികൃതരും വ്യക്‌തമാക്കി.

TECHNOLOGY | നെറ്റ്ഫ്ളിക്‌സ് ഇനി പാസ്‌വേർഡ് ഷെയറിങ് അനുവദിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE