വർക്കലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമം; ഡിവൈഎഫ്ഐ-ബിജെപി സംഘർഷം
തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
പിസി ജോർജിനെതിരെ ആണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകടനം. ഇതിനിടെ ബിജെപി...
സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ചു; കെഎസ്ആർടിസിക്ക് എതിരെ കേസ്
കോഴിക്കോട്: കെഎസ്ആർടിസിക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ച സംഭവത്തിലാണ് നടപടി. സെറിബ്രൽ പാൾസി രോഗം ബാധിച്ച വടകര പഴങ്കാവ് സ്വദേശി മുഹീദിന് അർഹതപ്പെട്ട യാത്രാ പാസ്...
കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ച, സർക്കാർ ഭീഷണിപ്പെടുത്തുകയാണ്; വിഡി സതീശൻ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ വെപ്രാളത്തിലും ഭീതിയിലുമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഇപ്പോള്‍ കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ചയാണ്. മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത...
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. മുൻവർഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒമ്പത് മണിക്ക് പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ജൂൺ 20ന് ഹയർ...
രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി; ശിവസേന
മുംബൈ: രാജ്യത്തിന്റെ സാമൂഹിക ഐക്യം ഇല്ലാതാക്കിയത് ബിജെപിയാണെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാജ്യത്തിനോ ജനങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദി ബിജെപിയായിരിക്കുമെന്നും റാവത്ത് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്...
പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ വീടുകൾക്ക് ഉടൻ നഷ്‌ടപരിഹാരം; മുഖ്യമന്ത്രി
ആലപ്പുഴ: 2018ലെ പ്രളയത്തിൽ വീടുകൾ നശിച്ച ആലപ്പുഴ ചേർത്തലയിലെ കുടുംബങ്ങൾക്ക് അടിയന്തിരമായി നഷ്‌ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി...
‘ഞങ്ങളുടെ ഉദ്ദേശ്യം നടന്നു’; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളിയതല്ലെന്ന് അഭിഭാഷകൻ കൃഷ്‌ണ രാജ്. അറസ്‌റ്റിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയിൽ പറഞ്ഞു. അതായിരുന്നു തങ്ങളുടെ ഉദ്ദേശ്യം. അത് നടന്നു എന്നും അദ്ദേഹം...
വില കുറഞ്ഞ മദ്യം കിട്ടാനില്ല; ജവാന്റെ ഉൽപ്പാദനം കൂട്ടുമെന്ന് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉൽപ്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്‌പിരിറ്റ് വില കൂടിയത് ഉൽപ്പാദനത്തെ ബാധിച്ചു....








































