Sat, Sep 12, 2026
33 C
Dubai

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; ബിരിയാണി ചെമ്പുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബിരിയാണി ചെമ്പുമായി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും...

പ്രവാചക നിന്ദ; ടിവി ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് പുതിയ നിയന്ത്രണങ്ങളുമായി ബിജെപി

ന്യൂഡെൽഹി: ബിജെപി വക്‌താവ്‌ നൂപുർ ശർമയുടെ നബി വിരുദ്ധ പരാമർശത്തിൽ അന്താരാഷ്‌ട്ര തലത്തിൽ വിമർശനവും പ്രതിഷേധവും ഉയരുകയും കേന്ദ്ര സർക്കാർ തന്നെ പ്രതിരോധത്തിൽ ആവുകയും ചെയ്‌തതിന്‌ പിന്നാലെ ടിവി ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾക്ക്...

സ്വർണ കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാവുന്നത് ഇതാദ്യം; കെ സുധാകരൻ

തിരുവനന്തപുരം: ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. പല മുഖ്യമന്ത്രിമാരും കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്. ഭരണം ദുര്‍വിനിയോഗം ചെയ്‌തിട്ടുണ്ട്‌. അഴിമതി നടത്തിയിട്ടുമുണ്ട്. എന്നാല്‍...

കാൻസർ ചികിൽസാ പരീക്ഷണം; പങ്കെടുത്ത എല്ലാ രോഗികളും മുക്‌തരായി, ചരിത്രം

ന്യൂയോർക്ക്: അർബുദ ചികിൽസാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച 18 രോഗികളാണ് പൂർണമായും രോഗമുക്‌തരായതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം....

കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധമുള്ളവരിൽ നിന്ന് ഭീഷണിയുണ്ടെന്നും തന്റെ ജീവൻ അപകടത്തിലായതിനാലാണ് രഹസ്യമൊഴി നൽകിയതെന്നും സ്വപ്‍ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ...

1.8 കിലോ സ്വർണം, 2.23 കോടി രൂപ; ഡെൽഹി മന്ത്രിയുടെ വീട്ടിലെ റെയ്‌ഡ്‌ വിവരം...

ന്യൂഡെൽഹി: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ 2 കോടി രൂപയിലധികം പണവും 1.8 കിലോ തൂക്കം വരുന്ന സ്വർണവും പിടികൂടി....

അതിജീവിതയുടെ ഫോട്ടോ പുറത്തുവിട്ടു: ബിജെപി എംഎൽഎക്ക് എതിരെ കേസ്

ഹൈദരാബാദ്: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ് എടുത്തു. ഹൈദരാബാദിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങളാണ് എംഎൽഎ പുറത്തുവിട്ടത്. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ വ്യക്‌തി...

നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എസ്‌ ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച് സർക്കാർ...
- Advertisement -