യാത്രക്കാർക്ക് ആശ്വാസം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ
ന്യൂഡെൽഹി: ഐആർസിടിസി വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ഇനി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഒരു മാസം 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
നിലവിൽ...
മദ്യം നൽകി 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
കൊല്ലം: മദ്യം നൽകി 16കാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് തിങ്കളാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
2020 മുതൽ പ്രതി...
പ്രവാചകനിന്ദ; ബിജെപി നേതാവ് നുപൂർ ശർമക്കെതിരെ ഭീഷണി, കേസെടുത്തു
ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു.
'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ...
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
എറണാകുളം: കാസർഗോഡ് ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ...
ഉത്തരാഖണ്ഡിലെ ബസ് അപകടം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 26 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ നാല് പേർ ചികിൽസയിലാണ്. അപകട സ്‌ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഇന്നലെ ആയിരുന്നു...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,31,76,817...
മൊബൈലിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൊല്ലത്ത് വിദ്യാർഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശി ശിവാനിയാണ്(15) മരിച്ചത്. പത്താം ക്ളാസ് വിദ്യാർഥിനിയാണ്. കോട്ടക്കകം രതീഷ്-സിന്ധു ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
മൊബൈൽ ഫോണിന്റെ...
സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച; തൃക്കാക്കര തോൽവി പരിശോധിക്കും
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പ്രധാന ചർച്ചയാകും. തുടർന്നായിരിക്കും ജില്ലാതല റിവ്യൂ നടക്കുക. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ...








































