ഉദയ്‌പൂർ കൊലക്കേസ്; കോടതിക്ക് പുറത്ത് പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

By Desk Reporter, Malabar News
Udaipur murder accused attacked by mob outside court
Ajwa Travels

ജയ്‌പൂർ: ഉദയ്‌പൂർ കൊലക്കേസിലെ രണ്ട് പ്രധാന പ്രതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ശനിയാഴ്‌ച ജയ്‌പൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി പരിസരത്ത് വച്ചാണ് രോഷാകുലരായ ജനക്കൂട്ടം ആക്രമണം നടത്തിയത്.

പോലീസിന്റെ അകമ്പടിയോടെ കോടതി വളപ്പിന് പുറത്ത് എത്തിയ പ്രതികളെ അഭിഭാഷകരും രോഷാകുലരായ ജനക്കൂട്ടവും മർദ്ദിക്കുകയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിക്ക് പുറത്ത് എത്തിച്ചത്. എന്നാൽ രോഷാകുലരായ ജനക്കൂട്ടം ഇതെല്ലാം മറികടന്നാണ് ആക്രമിച്ചത്. വളരെ പ്രയാസപ്പെട്ടാണ് പോലീസ് പ്രതികളെ വാഹനത്തിൽ കയറ്റിയത്.

കുറ്റവാളികളെ കോടതിക്ക് പുറത്ത് കൊണ്ടുവന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. പ്രകോപിതരായ ജനക്കൂട്ടം കുപ്പികളും ചെരിപ്പും ഉപയോഗിച്ച് പ്രതികളെ ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ കോടതി മുറിക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രധാന പ്രതികളായ മുഹമ്മദ് റിയാസ്, ഘൗസ് മുഹമ്മദ് എന്നിവരുൾപ്പെടെ നാല് പ്രതികളെ ജൂലൈ 12 വരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്‌റ്റഡിയിൽ വിട്ടു.

Most Read:  ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE