എൻഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ

By Staff Reporter, Malabar News
Amit Shahs Kerala Visit Changed From Friday
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഐ മേധാവി ദിനകർ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി. ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ച നടന്നത്. രണ്ട് കൊലപാതകങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതിയെ കുറിച്ച് അമിത് ഷായോട് വിശദീകരിച്ചതായി എൻഐഎ മേധാവി പറഞ്ഞു. രണ്ട് കേസുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലം നേരത്തെ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു.

ദേശീയ അന്വേഷണ ഏജൻസി ഡയറക്‌ടർ ദിനഗർ ഗുപ്‌തയുമായുള്ള കൂടിക്കാഴ്‌ച ഏകദേശം 40 മിനിറ്റുകൾ നീണ്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്‌ട്ര ബന്ധങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശങ്ങൾ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രവാചകനെതിരെ പരാമർശം നടത്തിയ നൂപുർ ശർമയെ അനുകൂലിച്ചതാണ് രണ്ട് കൊലപാകതങ്ങൾക്കും കാരണം. ജൂൺ 28നാണ് ഉദയ്‌പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കൊലപ്പെടുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ അടക്കം അഞ്ച് പേരെ എൻഐഎ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അമരാവതിയിൽ ജൂൺ 21നാണ് കോൽഹെ കൊല്ലപ്പെടുന്നത്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്‌.

Read Also: എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE