Fri, Oct 30, 2026
35 C
Dubai

പ്ളസ് വൺ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും...

ബലാൽസംഗക്കേസ്; എൽദോസിനെതിരെ മൊഴി മാറ്റിയെന്ന വാർത്ത തെറ്റെന്ന് പരാതിക്കാരി

തിരുവനന്തപുരം: മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതിയിൽ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാൽസംഗ...

PCWF നേതൃത്വം ജനപ്രതിനിധികളെ സന്ദർശിച്ചു

മലപ്പുറം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയിലെ വികസന പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക ഇടപെടലുകളും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിസിഡബ്‌ള്യുഎഫിന്റെ സാരഥികൾ താലൂക്കിൽ നിന്നും വിജയിച്ച ജനപ്രതിനിധികളെ സന്ദർശിച്ചു. പൊന്നാനി നിയോജക മണ്ഡലം എംഎൽഎ കെപി. നൗഷാദ്...

ഷുഹൈബ് വധക്കേസ്; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി, റിമാൻഡ് ചെയ്യാൻ ഉത്തരവ്

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. കേസ് നീട്ടികൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം തടഞ്ഞ കോടതി, മുഴുവൻ പ്രതികളെയും ഉടൻ റിമാൻഡ് ചെയ്യാൻ ഉത്തരവിറക്കി. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പടെ...

‘കൊടുങ്ങല്ലൂർ ഭരണി കാഴ്‌ച’; ഡോക്യുമെന്ററി ചിത്രീകരണം പൂർത്തിയായി

കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ വിശ്വാസത്തിന്റെയും ഐതിഹ്യങ്ങളുടെയും കഥ പറയുന്ന 'കൊടുങ്ങല്ലൂർ ഭരണി കാഴ്‌ച' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലെ ശാക്‌തേയ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്‌തമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് ഡോക്യുമെന്ററി എന്നാണ്...

അട്ടപ്പാടി മധുകൊലക്കേസ്; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി...

ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞത് എംആർ. അജിത് കുമാർ; മൊഴി പുറത്ത്

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാനായ അനിലിനെയും സുരക്ഷാ ഉദ്യോഗസ്‌ഥൻ...

രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു; രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണ

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ...
- Advertisement -