ഹരിദാസന്‍ വധം; 6 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ 6 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്‌റ്റ്...
തിരുവല്ലം കസ്‌റ്റഡി മരണം; സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു....
സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്നും നാളെയും പൊതുചർച്ച
കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിന്റെ...
മീഡിയ വൺ വിലക്ക്; അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്‌റ്റിംഗ്...
നവീനിന്റെ മൃതദേഹം രാജ്യത്ത് എത്തിക്കും; കേന്ദ്രസർക്കാർ
ന്യൂഡെൽഹി: യുക്രൈനിലെ ഖാർകീവിൽ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർഥി നവീന്‍ ശേഖരപ്പ ജ്‌ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍...
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി
കൊച്ചി: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങുമെന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനായി ഇടതുപക്ഷ എംപിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. സംസ്‌ഥാന...
യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച നാളെ; നിർണായകം
കീവ്: യുക്രൈൻ-റഷ്യ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാദ്ധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട് ചെയ്യുന്നത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്....
യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്
ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.
റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍...








































